Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Acquits Accused

42 വ​ർ​ഷം മു​മ്പു​ള്ള കൊ​ല​ക്കേ​സി​ൽ പ്ര​തി​യെ വെ​റു​തെ​വി​ട്ട് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: കൊ​ല​ക്കേ​സി​ൽ പ്ര​തി​യെ വെ​റു​തെ​വി​ട്ട് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. 42 വ​ർ​ഷം മു​മ്പു​ള്ള കൊ​ല​ക്കേ​സി​ലാ​ണ് പ്ര​തി ധ​നീ​റാ​മി​നെ കോ​ട​തി വെ​റു​തെ​വി​ട്ട​ത്. ഇ​പ്പോ​ൾ 100 വ​യ​സു​ള്ള പ്ര​തി​യെ സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ന​ൽ​കി​യും അ​പ്പീ​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​ലെ അ​സാ​ധാ​ര​ണ​മാ​യ കാ​ല​താ​മ​സ​വും ചൂ​ണ്ടി​ക്കാ​ട്ടി​യു​മാ​ണ് വെ​റു​തെ​വി​ട്ട​ത്.

ജ​സ്റ്റീ​സു​മാ​രാ​യ ച​ന്ദ്ര​ധാ​രി സിം​ഗ്, സ​ഞ്ജീ​വ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്, 1984ൽ ​ഹ​മീ​ർ​പു​ർ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ റ​ദ്ദാ​ക്കി പ്ര​തി​യെ വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു. വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രാ​യ ധ​നീ​റാ​മി​ന്‍റെ അ​പ്പീ​ൽ ഹൈ​ക്കോ​ട​തി​യി​ൽ 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തീ​ർ​പ്പാ​ക്കാ​തെ തു​ട​രു​ക​യാ​യി​രു​ന്നു.

Latest News

Up